കാബൂൾ: പി.എച്ച്.ഡിയുള്ള കാബൂൾ സർവകലാശാലാ വൈസ് ചാൻസലറെ മാറ്റി പകരം ബിരുധാരിയെ അവരോധിച്ച് താലിബാൻ. മുഹമ്മദ് ഉസ്മാൻ ബാബുരിയെയാണ് തത്‌സ്ഥാനത്തുനിന്ന് നീക്കിയത്. മുഹമ്മദ് അഷ്റഫ് ഗൈരത്താണ് പുതിയ വൈസ് ചാൻസലർ. താലിബാൻ നടപടിയിൽ പ്രതിഷേധിച്ച് പ്രൊഫസർമാരും അസിസ്റ്റന്റ് പ്രൊഫസർമാരുമടക്കം 70 പേർ രാജിവെച്ചു.

നിയമനത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിലും വൻ പ്രതിഷേധം ഉയരുന്നുണ്ട്. മാധ്യമപ്രവർത്തകരുടെ കൊലപാതകത്തെ ന്യായീകരിച്ച് കഴിഞ്ഞവർഷം അഷ്റഫ് ഗൈരത്ത് ട്വിറ്ററിൽ നടത്തിയ അഭിപ്രായപ്രകടനങ്ങൾ വിമർശകർ സാമൂഹിക മാധ്യമങ്ങളുടെ പ്രചരിപ്പിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലയുടെ ചുമതലയിൽ യുവാവായ ഗൈരത്തിനെ നിയമിച്ചതിൽ താലിബാൻ അംഗങ്ങൾ ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ചതായി ഖാമാ പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച അഫ്ഗാനിസ്താൻ മുൻ പ്രസിഡന്റ് ബുർഹാനുദ്ദീൻ റബ്ബാനിയുടെ പേരിലുള്ള സർക്കാർ സർവകലാശാലയുെട പേര് കാബൂൾ എജ്യുക്കേഷൻ സർവകലാശാല എന്ന് താലിബാൻ മാറ്റിയിരുന്നു.