സിങ്കപ്പൂർ: ഇന്ത്യയടക്കം ആറുരാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ രാജ്യത്തെത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സിങ്കപ്പൂർ ഒഴിവാക്കി. ഇന്ത്യയ്ക്കു പുറമേ, ബംഗ്ലാദേശ്, മ്യാൻമാർ, നേപ്പാൾ, പാകിസ്താൻ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ സഞ്ചരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് സിങ്കപ്പൂർ വ്യക്തമാക്കി. അടുത്ത ബുധനാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

എന്നാൽ പത്തുദിവസം ഇവർ വീട്ടിൽ ക്വാറൻറീനിൽ കഴിയേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ഒങ് യേ കുങ് അറിയിച്ചു.