വാഷിങ്ടൺ: ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ രക്ഷാധികാരിസ്ഥാനത്തുനിന്ന് വാറെൻ ബഫെറ്റ് രാജിവെച്ചു. ബെർക്‌ഷെയർ ഹാതവേയുടെ 410 കോടി ഡോളർ വിലമതിക്കുന്ന ഓഹരികൾ കാരുണ്യസംഘടനകൾക്ക് സംഭാവന ചെയ്യുന്നുമുണ്ട്. മെലിൻഡയ്ക്കും ബിൽ ഗേറ്റ്സിനുമൊപ്പം ഫൗണ്ടേഷന്റെ മൂന്ന് ബോർഡംഗങ്ങളിൽ ഒരാളായിരുന്നു ശതകോടീശ്വരനായ ബഫെറ്റ്. കഴിഞ്ഞ 15 കൊല്ലത്തിനിടെ തന്റെ സമ്പത്തിൽനിന്ന് 2700 കോടി ഡോളർ ബഫെറ്റ് കാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവിട്ടിട്ടുണ്ട്. രാജിവെക്കാനുള്ള കാരണം ബഫെറ്റ് വ്യക്തമാക്കിയിട്ടില്ല. ബിൽ ഗേറ്റ്സും മെലിൻഡയും തമ്മിൽ വേർപിരിഞ്ഞതിനുപിന്നാലെയാണ് ബഫെറ്റ്, ഫൗണ്ടേഷൻ വിടുന്നത്.