റിയാദ്: സൗദി അറേബ്യയിലെ പെട്രോൾ പമ്പിൽ മലയാളിയെ വെടിവെച്ച സംഭവത്തിൽ സ്വദേശി പൗരന് ഏഴുവർഷം തടവിന് കോടതി ശിക്ഷിച്ചു. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനാണ് (27) വെടിയേറ്റത്.

റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറലുള്ള പെട്രോൾ പമ്പിൽ ഓഗസ്റ്റ് 12-ന് പുലർച്ചെയായിരുന്നു സംഭവം. പെട്രോൾ അടിച്ച് പണം നൽകാതെ പോകാനൊരുങ്ങിയപ്പോൾ ചോദ്യം ചെയ്തതിനായിരുന്നു സ്വദേശി വെടിവെച്ചത്. തുടയ്ക്ക് വെടിയേറ്റ മുഹമ്മദ് പട്ടാള ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം ഇപ്പോഴും ചികിത്സയിലാണ്. വെടിയേറ്റ് 15 മിനിറ്റോളം പെട്രോൾ പമ്പിൽ കിടന്ന മുഹമ്മദിനെ സഹപ്രവർത്തകരാണ് ആശുപത്രിയിലേക്ക് മാറ്റിയത്.