കിൻഷാസ: കോംഗോയിൽ ഇറ്റാലിയൻ നയതന്ത്രപ്രതിനിധിയുടെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ വെടിവെപ്പിൽ പ്രതിനിധി ലൂക്കാ അറ്റനാസിയോ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. കോംഗോയുടെ കിഴക്കൻ പ്രാദേശിക തലസ്ഥാനമായ ഗോമയിൽനിന്ന് റുത്‌ഷുരുവിലെ ലോക ഭക്ഷ്യപദ്ധതി സന്ദർശിക്കാൻ പോകവേയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ഐക്യരാഷ്ട്രസഭ അനുശോചനമറിയിച്ചു.