വാഷിങ്ടൺ: അമേരിക്കയിൽ അസോസിയേറ്റ് അറ്റോർണി ജനറലായി ഇന്ത്യൻ-അമേരിക്കൻ വംശജ വനിത ഗുപ്തയെ സെനറ്റ് അംഗീകരിച്ചു. ഇതോടെ യു.എസ്. നീതിന്യായ വകുപ്പിൽ മൂന്നാമത്തെ സുപ്രധാന പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയായി വനിത. 100 സീറ്റുള്ള സെനറ്റിൽ രണ്ട് പാർട്ടികൾക്കും 50 അംഗങ്ങൾ വീതമാണുള്ളത്. ഇതിൽ 51 അംഗങ്ങളുടെ പിന്തുണയാണ് വനിതയ്ക്ക് ലഭിച്ചത്. റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുർകോവ്സ്കി പാർട്ടി നയത്തിൽനിന്നു വിട്ട് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി വനിതയെ പിന്തുണയ്ക്കുകയായിരുന്നു. ഇന്ത്യയിൽനിന്ന് കുടിയേറിയവരാണ് വനിതയുടെ മാതാപിതാക്കൾ. ഫിലഡെൽഫിയയിൽ ജനിച്ച വനിത അറിയപ്പെടുന്ന പൗരാവകാശ പ്രവർത്തകയും അഭിഭാഷകയുമാണ്.

യേൽ സർവകലാശാലയിൽനിന്ന് ബിരുദവും ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.