കാഠ്മണ്ഡു: നേപ്പാളിൽ കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 88 ആയി. വ്യാഴാഴ്ച 11 പേർകൂടി മരിച്ചതോടെയാണിത്. 30 പേരെ കാണാതായി.

ഇന്ത്യയുമായി അതിർത്തിപങ്കിടുന്ന പഞ്ച്ഥർ ജില്ലയിലാണ് മരണം കൂടുതൽ. ഇവിടെ 27 പേർ മരിച്ചു. ഇലാം, ദോതി ജില്ലകളിലായി 13 പേരും മരിച്ചു.

21 ജില്ലകളെ ദുരന്തം ബാധിച്ചു. ഹംല ജില്ലയിൽ സ്ലോവേനിയക്കാരായ നാലു വിനോദസഞ്ചാരികൾ ഉൾപ്പെെട 12 പേർ കുടുങ്ങി. റോഡ് മാർഗം തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സൈന്യവും പോലീസും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.