കാബൂൾ: അഫ്ഗാനിസ്താനിലെ വടക്കൻ പ്രവിശ്യയായ ഠഖറിലെ ബഹാറക് ജില്ലയിൽ ചൊവ്വാഴ്ച അർധരാത്രി താലിബാൻ നടത്തിയ ആക്രമണത്തിൽ പ്രവിശ്യയിലെ പോലീസ് ഉപമേധാവി ഉൾപ്പെടെ അഫ്ഗാൻ സുരക്ഷാസേനയിലെ 34 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റതായും ഠഖർ ആരോഗ്യ ഡയറക്ടർ അബ്ദുൾ ഖായൂം ബുധനാഴ്ച പറഞ്ഞു. ബഹാറക്കിൽ താലിബാനെതിരേ സൈനികനീക്കം ലക്ഷ്യമിട്ടെത്തിയ സുരക്ഷാസേനയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. 16 ജില്ലകളുള്ള ഠഖർ പ്രവിശ്യയിലെ 11 ജില്ലകളും താലിബാൻ നിയന്ത്രണത്തിലാണ്.