കോവിഡിനുനേരെയുള്ള പോരാട്ടം ശക്തിപ്പെടുത്താനുള്ള 10 എക്സിക്യുട്ടീവ് ഉത്തരവുകളിൽ ജോ ബൈഡൻ ഒപ്പിട്ടു. പരിശോധന വർധിപ്പിക്കാനും വാക്സിനേഷൻ പ്രക്രിയയുടെ വേഗംകൂട്ടാനും മുഖാവരണം ഉൾപ്പെടെയുള്ളവയുടെ നിർമാണം വേഗത്തിലാക്കാനും സഹായിക്കുന്നതാണ് ഉത്തരവുകൾ.

ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിൽനിന്ന്‌ വിപരീതമായി രോഗനിയന്ത്രണനടപടികളിൽ ദേശീയതലത്തില്‍ ഏകീകരണമുണ്ടാക്കാനാണ് ബൈഡൻ ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് അധികാരം നൽകുന്നതാണ് നിലവിലെ അവസ്ഥ.