ബെർലിൻ: ജൂലായ് നാലോടെ അഫ്ഗാനിസ്താനിൽനിന്ന് സൈനികരെ പിൻവലിക്കുമെന്ന് ജർമനി. പിന്മാറ്റം വേഗത്തിലാക്കാനാണ് ലക്ഷ്യമെന്ന് ജർമൻ പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു. നാറ്റോയ്ക്കു കീഴിൽ 1100 സൈനികരെയാണ് ജർമനി അഫ്ഗാനിൽ വിന്യസിച്ചിരിക്കുന്നത്. യു.എസ്. കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം സൈനികബലമുള്ളതും ജർമനിക്കാണ്. നാറ്റോയാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ജർമനി അറിയിച്ചു. സെപ്റ്റംബറോടെ അഫ്ഗാനിൽനിന്ന് പൂർണമായും സൈനികരെ പിൻവലിക്കുമെന്ന് യു.എസ്. പ്രഖ്യാപിച്ചിട്ടുണ്ട്. നാറ്റോ പരിശീലന സഹായ ദൗത്യത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 9600 സൈനികരാണ് അഫ്ഗാനിലുള്ളത്.