കയ്‌റോ: കിഴക്കൻ അഫ്ഗാനിസ്താനിലെ ജലാലാബാദിൽ താലിബാനുനേരെയുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ്. ഏറ്റെടുത്തു. ഞായറാഴ്ച രാത്രി ഐ.എസിൻറെ മാധ്യമ വിഭാഗമായ ആമഖ് വാർത്താ ഏജൻസിയാണ് ആക്രമണങ്ങൾക്കു പിന്നിൽ തങ്ങളാണെന്ന് അറിയിച്ചത്. ശനിയാഴ്ചയും ഞായറാഴ്ചയുമായുണ്ടായ ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. താലിബാൻ അംഗങ്ങളടക്കം ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.

രാജ്യഭരണത്തിൽ സാമ്പത്തിക സുരക്ഷയടക്കമുള്ള വെല്ലുവിളികൾ നേരിടുന്ന താലിബാനെ തുടർച്ചയായ ഐ.എസ്. ആക്രമണം കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. താലിബാൻ ഭരണംപിടിച്ചതിനു പിന്നാലെ ഓഗസ്റ്റ് 26-ന് കാബൂൾ വിമാനത്താവളത്തിനടുത്ത് ഐ.എസ്. നടത്തിയ ചാവേറാക്രമണത്തിൽ 170-ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.