വാഷിങ്ടൺ: യു.എസ്. തിരഞ്ഞെടുപ്പുഫലം വ്യാജവാദങ്ങളുന്നയിച്ച് തകിടംമറിക്കാനുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളുടെ ശ്രമത്തെ മുൻ പ്രസിഡന്റും ഡെമോക്രാറ്റിക് നേതാവുമായ ബരാക് ഒബാമ അപലപിച്ചു. പരാജയം സമ്മതിക്കാത്ത ട്രംപിന്റെ വ്യാജവാദങ്ങളെ പാർട്ടി പ്രതിരോധിക്കുകയാണെന്ന് ഒബാമ ആരോപിച്ചു. തെളിവുകളില്ലാതെ ജനങ്ങളുടെ വോട്ടിനെ തള്ളിപ്പറയുന്നത് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിക്കാരും സ്വതന്ത്രരുമടക്കം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കിയെന്നും ഒബാമ പറഞ്ഞു.