ടൊറന്റോ: കാനഡയിലെ ഒണ്ടേറിയോ പ്രവിശ്യയിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ രണ്ട് ഇന്ത്യൻ വംശജർകൂടി മന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മന്ത്രിസഭയിലെ ഇന്ത്യൻ വംശജരുടെ എണ്ണം മൂന്നായി. സാംസ്കാരികവൈവിധ്യ മന്ത്രിയായി പാം ഗില്ലും ചെറുകിട കച്ചവടം, നടപടിക്രമപാലനം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി നീന ടാംഗ്രിയും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തേ മന്ത്രിസഭയിലുണ്ടായിരുന്ന സിഖ് വംശജനായ പ്രഭ്മീത് സർക്കാരിയക്ക് ട്രഷറി ബോർഡ് പ്രസിഡന്റായി സ്ഥാനക്കയറ്റം നൽകി. തിരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം ശേഷിക്കവേയാണ് ഒണ്ടേറിയോ പ്രീമിയർ ഡഗ് ഫോർഡ് വെള്ളിയാഴ്ച പുനഃസംഘടന നടത്തിയത്.