ബ്യൂണസ് ഐറിസ്: ഇന്ത്യയിൽ കോവിഡ് ബാധിതരായ ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കിയ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് അർജന്റീനയിലും സ്ഥിരീകരിച്ചു. നാഷണൽ ഹെൽത്ത് സർവയലൻസ് സിസ്റ്റത്തിൽ ചികിത്സയിൽക്കഴിഞ്ഞ 47-കാരിയായ കോവിഡ് രോഗിയിലാണ് ഫംഗസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവർക്ക് നേരത്തേ ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുണ്ടായിരുന്നു. ബ്യൂണസ് ഐറിസിലെ മറ്റൊരു രോഗിയുടെ മരണകാരണവും ഫംഗസ് ബാധയാണോയെന്ന് സംശയിക്കുന്നുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.