യങ്കൂൺ: മ്യാൻമാർ നേതാവ് ആങ് സാൻ സ്യൂചിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും ശക്തനായ ജനാധിപത്യ പ്രചാരകനുമായ ന്യാൻ വിൻ (78) ചൊവ്വാഴ്ച ജയിലിൽ കോവിഡ് ബാധിച്ച് മരിച്ചു.

സ്യൂചിയുടെ നേതൃത്വത്തിലുള്ള നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി.) പാർട്ടിയുടെ മുതിർന്നനേതാവും മുൻ വക്താവുമായിരുന്നു അദ്ദേഹം.

ഫെബ്രുവരി ഒന്നിനു നടന്ന അട്ടിമറിയിലൂടെ എൻ.എൽ.ഡി.യെ അധികാരത്തിൽനിന്ന് നീക്കിയതിനുശേഷം അറസ്റ്റുചെയ്ത അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി യങ്കൂണിലെ കുപ്രസിദ്ധമായ ഇൻസെൻ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.