ഫ്ളോറിഡ: യു.എസിൽ കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങൾക്കെതിരേ പോരാട്ടം നയിച്ച റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഗ്രെഗ്ഗ് പ്രെന്റസ് കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ച് ഒരു ദിവസത്തിനുശേഷമായിരുന്നു അന്ത്യം.

ഫ്ളോറിഡയിലെ ഹിൽസ്ബോറോ കൗണ്ടിയിലെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തലവൻകൂടിയാണ് പ്രെന്റസ്. വാക്സിനെതിരേ കടുത്ത വിമർശനമുയർത്തിയ പ്രെന്റസ് കോവിഡ് നിയന്ത്രങ്ങളിൽ പ്രതിഷേധിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗച്ചിക്കെതിരേ റാലി സംഘടിപ്പിച്ചിരുന്നു.