ജക്കാർത്ത: ഇൻഡൊനീഷ്യയിൽ ഐ.എസ്. ബന്ധമുള്ള ഭീകരശൃംഖലയുടെ തലവനെ സുരക്ഷാസേന വധിച്ചു. ഈസ്റ്റ് ഇൻഡൊനീഷ്യൻ മുജാഹിദ്ദീൻ (എം.ഐ.ടി.) തലവൻ അലി കലോറയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച സുലവേസി ദ്വീപിലെ കാട്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. മറ്റൊരു ഭീകരനായ ജാക രാംധനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഘത്തിലെ മറ്റു നാലു അംഗങ്ങളെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

യു.എസ്. നേരത്തേ എം.ഐ.ടി.യെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ മേയിൽ നാലു കർഷകരുടെ കൊലപാതകം ഉൾപ്പെടെ മേഖലയിൽ എം.ഐ.ടി. ഒട്ടേറെ ആക്രമണങ്ങൾ നടത്തിയിരുന്നു.