യു.എ.പി.എ. (നിയമവിരുദ്ധപ്രവർത്തന നിരോധനനിയമം) പ്രകാരം കേന്ദ്രആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദ് ഇന്ത്യയിലെ വിവിധ ആക്രമണങ്ങളുടെ സൂത്രധാരനാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
സയീദ് സൂത്രധാരനെന്ന് സംശയിക്കുന്ന ഭീകരാക്രമണങ്ങൾ
മുംബൈ ഭീകരാക്രമണം- 2008 നവംബർ 26-നാണ് ലഷ്കറെ തൊയിബ നിയോഗിച്ച പത്തുപേർ മുംബൈയുെട വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്തിയത്. സി.എസ്.ടി. റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ്, മെട്രോ സിനിമാതിയേറ്റർ എന്നിവിടങ്ങളിലുണ്ടായ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു
ചെങ്കോട്ട ആക്രമണം- 2000 ഡിസംബർ 22-ന് രാത്രിയിൽ ന്യൂഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ ആക്രമണത്തിൽ രണ്ടു സൈനികരും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. ലഷ്കറെ തൊയിബയായിരുന്നു ആക്രമണത്തിനുപിന്നിൽ.
രാംപുർ ആക്രമണം- 2008 ജനുവരി ഒന്നിന് ഉത്തർപ്രദേശിലെ രാംപുരിൽ സി.ആർ.പി.എഫ്. ക്യാന്പിനുനേരെയുണ്ടായ ആക്രമണത്തിൽ ഏഴുസൈനികരും ഒരു സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പാകിസ്താൻസ്വദേശികൾ ഉൾപ്പെെട കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
ഉധംപുർ ആക്രമണം- 2015 ഓഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിലെ ബി.എസ്.എഫ്. വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. അക്രമത്തിന് നേതൃത്വം നൽകിയ മുഹമ്മദ് നവേദിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.