വാഷിങ്ടൺ: വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി ഇന്ത്യൻ വംശജൻ വേദാന്ത് പട്ടേലിനെ നിയുക്തപ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശംചെയ്തു. ബൈഡന്റെ സ്ഥാനാരോഹണ കാര്യങ്ങളറിയിക്കുന്ന ഉന്നതവക്താവായാണ് പട്ടേൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ബൈഡന്റെ തിരഞ്ഞെടുപ്പുപ്രചാരണസംഘത്തിൽ റീജണൽ കമ്യൂണിക്കേഷൻസ് ഡയറക്ടർ, ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം പ്രമീള ജയ്‌പാലിന്റെ കമ്യൂണിക്കേഷൻസ് ഡയറക്ടർ തുടങ്ങിയ വിവിധ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ജനിച്ച പട്ടേൽ, കാലിഫോർണിയയിലാണ് വളർന്നത്. കാലിഫോർണിയ സർവകലാശാല, ഫ്ലോറിഡ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു ബിരുദപഠനം.