ടോക്യോ: ജപ്പാനിൽ വീശിയടിച്ച ചന്തു ചുഴലിക്കാറ്റ് നാഗസാക്കി, സാഗ മേഖലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾക്കു കാരണമായി. അഞ്ചുപേർക്ക് പരിക്കേറ്റു. 49 വിമാനസർവീസുകൾ റദ്ദാക്കി. ജപ്പാനിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളായ ഷികോകു, ക്യുഷു ദ്വീപുകളിൽനിന്നുള്ള വിമാനസർവീസുകളാണ് റദ്ദാക്കിയത്. നിലവിൽ ജപ്പാൻറെ കിഴക്കൻ ഭാഗം ലക്ഷ്യമാക്കി നീങ്ങുന്ന ‘ചന്തു’ സെക്കൻഡിൽ 30 മീറ്റർ വേഗത്തിലാണ് വീശുന്നത്.