ബെയ്ജിങ്: ആണവശേഷിയുള്ള ഹൈപ്പർസോണിക് മിസൈലുകൾ പരീക്ഷിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ചൈന. പുനരുപയോഗിക്കാവുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബഹിരാകാശപേടകത്തിന്റെ പരീക്ഷണമാണ് നടന്നതെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ ഹൈപ്പർസോണിക് മിസൈൽ അടങ്ങുന്ന റോക്കറ്റ് ചൈന വിക്ഷേപിച്ചെന്ന് യു.എസ്. രഹസ്യാന്വേഷണവകുപ്പാണ് റിപ്പോർട്ട് ചെയ്തത്. ശബ്ദത്തെക്കാളും അഞ്ചിരട്ടിയിലേറെ വേഗത്തിലോ മണിക്കൂറിൽ 6200 കിലോമീറ്ററോ ആണ് ഹൈപ്പർസോണിക് മിസൈലിന്റെ വേഗം.