വാഷിങ്ടൺ/ബ്രസീലിയ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 24.16 കോടി കടന്നു. 49.16 ലക്ഷം പേർ രോഗികളായി. ഞായറാഴ്ച 3,02,619 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 4255 പേർ രോഗബാധിതരായി മരിച്ചു.

4.57 കോടി പേർക്ക് രോഗബാധ സ്ഥിരീകരിച്ച യു.എസാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. ഇന്ത്യ, ബ്രസീൽ, ബ്രിട്ടൻ, റഷ്യ, തുർക്കി, ഫ്രാൻസ്, ഇറാൻ, അർജന്റീന, സ്പെയിൻ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ പത്തുസ്ഥാനത്തുള്ളത്.

ലോകമെമ്പാടും കോവിഡ് വാക്സിന്റെ 667 കോടി ഡോസുകൾ ഇതുവരെ വിതരണം ചെയ്തു. ലോകജനസംഖ്യയുടെ 47.6 ശതമാനത്തിന് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചു. 1.9 കോടി ഡോസുകളാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. എന്നാൽ, ദരിദ്രരാജ്യങ്ങളിലെ 2.7 ശതമാനം പേർക്കു മാത്രമാണ് വാക്സിൻറെ ഒരു ഡോസെങ്കിലും ലഭിച്ചത്.