വാഷിങ്ടൺ: മറ്റ് സാമൂഹികമാധ്യമങ്ങളെപ്പോലെ ഉപയോഗശേഷം ആപ്പ് ലോഗൗട്ട് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പും കൊണ്ടുവരുന്നു. വരാനിരിക്കുന്ന പുതിയ അപ്ഡേഷനുകളിൽ ലോഗൗട്ട് സൗകര്യമടക്കം ഒട്ടേറെ കൂട്ടിച്ചേർക്കലുകൾക്കായുള്ള അണിയറപ്രവർത്തനങ്ങൾ നടക്കുകയാണെന്ന് മാഷബിൾ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. നിലവിൽ വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുകയോ നീക്കംചെയ്യുകയോ അല്ലാതെ, താത്കാലികമായി വിച്ഛേദിക്കാൻ മാർഗമൊന്നുമില്ല. അതുകൊണ്ടുതന്നെ ലോഗൗട്ട് സൗകര്യത്തിനായി ഉപയോക്താക്കളിൽനിന്ന് നിരന്തരം ആവശ്യമുയരുന്നുണ്ടായിരുന്നു. അതേസമയം, ഫോൺ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാതെ തന്നെ കംപ്യൂട്ടറിൽ വാട്‌സാപ്പ് വെബ് ഉപയോഗിക്കുന്നതിനുള്ള പുതിയ ഫീച്ചറും അവതരിപ്പിക്കാനിരിക്കുകയാണ്.