നായ്പിഡോ: മ്യാൻമാറിലെ സൈനിക സർക്കാരിന്റെ നിശാനിയമവും ഇന്റർനെറ്റ് റദ്ദാക്കലും രാജ്യത്തെ ഓൺലൈൻ കച്ചവടങ്ങള നഷ്ടത്തിലാക്കുന്നു. സമീപകാല രാഷ്ട്രീയ സംഭവങ്ങൾ വ്യവസായങ്ങളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നകറ്റുകയാണ്. കോവിഡ് കാരണം ഡിജിറ്റൽ മാർഗങ്ങളിലൂടെയുള്ള വ്യവസായങ്ങൾക്ക് കമ്പനികൾ മുൻഗണന നൽകിയിരുന്നുവെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഇന്റർനെറ്റ് തകരാറും സൈനിക ഇടപെടലും ഭക്ഷ്യവ്യാപാരത്തെയാണ് പ്രധാനമായും ബാധിച്ചത്.