യുണൈറ്റഡ് നേഷൻസ്: അഫ്ഗാനിസ്താനിലെ യു.എൻ. ദൗത്യം ആറുമാസംകൂടി തുടരാൻ ധാരണ. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയാണ് വെള്ളിയാഴ്ച ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചും പ്രാതിനിധ്യം നൽകിക്കൊണ്ടുമുള്ള സർക്കാർ രൂപപ്പെടുത്തണമെന്ന് താലിബാനോട് സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാരിൽ സ്ത്രീ പ്രതിനിധ്യം, മനുഷ്യാവകാശ സംരക്ഷണം, സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കാനും പ്രമേയം ആവശ്യപ്പെട്ടു. എസ്‌തോണിയ, നോർവേ രാജ്യങ്ങൾ അവതരിപ്പിച്ച പ്രമേയം അംഗരാജ്യങ്ങൾ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു.