കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള വിമാനയാത്രാവിലക്ക് കുവൈത്ത് പിൻവലിച്ചു. എന്നാൽ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രാ വിലക്ക് തുടരും.

ഇന്ത്യയെക്കൂടാതെ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്കും ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതായി കുവൈത്ത് വ്യോമഗതാഗത വിഭാഗം മേധാവി നായീഫ് അൽ ബേദർ അറിയിച്ചു. നിലവിൽ വിദേശികൾക്ക് കുവൈത്തിലേക്കുള്ള പ്രവേശനവിലക്ക് തുടരും.