കാഠ്മണ്ഡു: കോവിഡ് വ്യാപനംകാരണം ഓക്സിജൻ ക്ഷാമം നേരിടുന്ന നേപ്പാളിന് ഇന്ത്യ ദ്രവഓക്സിജൻ നൽകും. നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ ക്വാത്രയാണ് എട്ടോ പത്തോ ദിവസത്തിനകം ഓക്സിജൻ ടാങ്കറുകൾ എത്തിക്കുമെന്ന് അറിയിച്ചത്. തിങ്കളാഴ്ച കാഠ്മണ്ഡുവിലെ അഗർവാൾ ഭവനിൽ ആരംഭിച്ച കോവിഡ് സെന്ററിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേപ്പാളിന് ഇതുവരെ ഇന്ത്യ 23 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ നൽകിയതായും അദ്ദേഹം പറഞ്ഞു.