മസ്കറ്റ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ നീക്കംചെയ്ത് ഒമാൻ. എല്ലാ വിസക്കാർക്കും ശനിയാഴ്ച മുതൽ ഒമാനിലേക്ക് പ്രവേശിക്കാം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ചേർന്ന് നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് വിലക്കുകൾ നീക്കുന്നതെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.