ലണ്ടൻ: ഹോളിവുഡ് നടി ഹെലെൻ മക്രോറി (52) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ലണ്ടനിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് ഭർത്താവ് ഡാമിയൻ ലെവിസ് ട്വിറ്ററിലൂടെ അറിയിച്ചു. പീക്കി ബ്ലൈൻഡേഴ്സ് ടെലിവിഷൻ സീരീസിലെ പോളി ഗ്രേ എന്ന കഥാപാത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടിയിരുന്നു. പീറ്റർ മോർഗന്റെ ക്വീൻ, ദി സ്പെഷ്യൽ റിലേഷൻഷിപ്പ്‌ എന്നീ സിനിമകളിലും ഹാരിപോർട്ടർ സീരീസിലെ അവസാന മൂന്നു സിനിമകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.