ധാക്ക: ബംഗ്ലാദേശിൽ വർഗീയ കലാപത്തിൽ ശനിയാഴ്ച രണ്ടുപേർകൂടി കൊല്ലപ്പെട്ടു. ഇതോടെ ബുധനാഴ്ച ആരംഭിച്ച ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

ശനിയാഴ്ച രാവിലെ തെക്കൻ പട്ടണമായ ബേഗംഗഞ്ചിലെ ക്ഷേത്രത്തിനു സമീപമുള്ള കുളത്തിൽനിന്നും ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.

പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി ഷഹിദുൽ ഇസ്‌ലാം പറഞ്ഞു.

ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ബുധനാഴ്ച ക്ഷേത്രങ്ങൾക്കുനേരെയുണ്ടായ ആക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. 500-ലേറെ പേരാണ് ആക്രമണം അഴിച്ചുവിട്ടത്.