റിയാദ്: സൗദി അറേബ്യയിലെ അൽഹസയിൽ കൊല്ലം ഇത്തിക്കര സ്വദേശി കുത്തേറ്റുമരിച്ചു. പാൽവിതരണക്കമ്പനിയിൽ വാൻ സെയിൽസ്‌മാനായ സനൽ (35) ആണ് കുത്തേറ്റുമരിച്ചത്. ആഫ്രിക്കൻ രാജ്യമായ ഘാന സ്വദേശിയായ സഹപ്രവർത്തകനും സനലും തമ്മിൽ വാക്‌ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. പോലീസ് നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം അൽ ഹസ മോർച്ചറിയിലേക്ക് മാറ്റി. പരിക്കുകളുമായി ഘാന സ്വദേശി ആശുപത്രിയിലാണ്.