കാഠ്മണ്ഡു: കനത്ത മഴയെത്തുടർന്ന് ഭൂട്ടാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബുധനാഴ്ച മൂന്നുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അയൽരാജ്യമായ നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴുപേരെ കാണാതായിട്ടുമുണ്ട്.

ലോകത്തെ ഏറ്റവുംവലിയ മൂന്നാമത്തെ വജ്രവുമായി ബോട്സ്വാന

ഗാബറോൺ: ലോകത്തെ ഏറ്റവുംവലിയ മൂന്നാമത്തെ വജ്രം ബോട്സ്വാനയിൽ കണ്ടെത്തി. 1098 കാരറ്റുള്ള വജ്രം ജൂൺ ഒന്നിനാണ് പുറത്തെടുത്തത്. ദേബ്‌സ്വാന എന്ന കമ്പനി കണ്ടെത്തിയ വജ്രം ബോട്സ്വാന പ്രസിഡന്റ് മൊക്‌വീസ്തി മസസിയാണ് പുറത്തിറക്കിയത്. 1905-ൽ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ 3,106 കാരറ്റുള്ള കുള്ളിയാനാണ് ലോകത്തെ ഏറ്റവുംവലിയ വജ്രം.