ദുബായ്: പാകിസ്താൻ മുൻപ്രസിഡന്റ് പർവേസ് മുഷ്റഫിന്റെ മാതാവ് സറീൻ മുഷ്റഫ് (100) ദുബായിൽ അന്തരിച്ചു. ഏറെനാളായി ചികിത്സയിലായിരുന്നു. വർഷങ്ങളായി മുഷ്റഫും കുടുംബവും ദുബായിലാണ് താമസം.
അതേസമയം, പർവേസ് മുഷ്റഫും ദുബായിൽ ചികിത്സയിലാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.