കാൻബെറ: ആസ്‌ട്രേലിയൻ പാർലമെന്റിൽവെച്ച് സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ട യുവതിയോട് ക്ഷമചോദിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. സർക്കാരിന്റെ ജോലിസ്ഥല സംസ്കാരം തകർത്തസംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. “ഇതു സംഭവിക്കാൻ പാടില്ലാത്തത്. ഞാൻ മാപ്പു ചോദിക്കുന്നു. ഇവിടെ ജോലിചെയ്യുന്ന എല്ലാസ്ത്രീകളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തും”, അദ്ദേഹം പറഞ്ഞു.

വിദേശകാര്യമന്ത്രി ലിൻഡ റെയ്‌നോൾഡിന്റെ ഓഫീസിൽവെച്ച് 2019 മാർച്ചിലാണ് സംഭവം നടന്നതെന്ന് യുവതി പറഞ്ഞു. ഏപ്രിലിൽ പോലീസിൽ അറിയിച്ചെങ്കിലും ഔദ്യോഗികമായി പരാതി നൽകിയില്ലെന്നും യുവതി പറഞ്ഞു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു.