ജക്കാർത്ത: ഇൻഡൊനീഷ്യയിലെ പാപുവ മേഖലയിൽ ബുധനാഴ്ച ചരക്കുവിമാനം തകർന്നുവീണ് മൂന്നുപേരെ കാണാതായി. മേഖലയിലെ ഇൻഡൻ ജായാ പ്രദേശത്തെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനുമുമ്പായി വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വിമാനത്തിന്റെ അവശിഷ്ടങ്ങൾ വനത്തിൽനിന്ന്‌ കണ്ടെത്തി. പ്രതികൂലകാലാവസ്ഥയാണ് അപകടത്തിനുകാരണമായതെന്നും വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നതായും പോലീസ് വക്താവ് അഹമ്മദ് മുസ്തഫ കമൽ പറഞ്ഞു.