വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.94 കോടി കടന്നു. 9.33 ലക്ഷമാണ് മരണം. 2.12 കോടിപേരുടെ രോഗം ഭേദമായി.
അമേരിക്കയിൽ 67 ലക്ഷവും ഇന്ത്യയിൽ 49 ലക്ഷവും ബ്രസീലിൽ 43 ലക്ഷവും റഷ്യയിൽ പത്തുലക്ഷവുമാണ് രോഗികളുടെ എണ്ണം. പെറു, കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, അർജന്റീന എന്നിവിടങ്ങളിൽ അഞ്ചുലക്ഷത്തിനുമുകളിലാണ് രോഗികൾ. ചിലിയിലും ഇറാനിലും നാലുലക്ഷത്തിനുമേൽ രോഗികളുണ്ട്.