ജിദ്ദ: ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ നാലര ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്തവരിൽ 60 ശതമാനം പുരുഷൻമാരാണ്.

ഈ വർഷത്തെ ഹജ്ജ് സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായി പരമാവധി 60,000 തീർഥാടകർക്കുമാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.