കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാന്റെ ഒളികേന്ദ്രങ്ങളിൽ സുരക്ഷാസൈന്യം നടത്തിയ ആക്രമണത്തിൽ 18 ഭീകരരെ വധിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ചൊവ്വാഴ്ച ഹെൽമണ്ട് പ്രവിശ്യയിലെ നഹ്‌രെ-സരാജ്, നാദ് അലി ജില്ലകളിലാണ് ആക്രമണം നടന്നത്. സൈന്യവും പോലീസും ചേർന്നായിരുന്നു ദൗത്യം. ഏതാനും കുഴിബോംബുകൾ മേഖലയിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലകളിൽനിന്ന് ഭീകരരെ തുടച്ചുനീക്കുന്നതുവരെ ദൗത്യം തുടരുമെന്ന് സുരക്ഷാസൈന്യം അറിയിച്ചു.