ദുബായ്: ചൂട് കടുത്തതോടെ യു.എ.ഇ.യിൽ തൊഴിലാളികൾക്കുള്ള നിർബന്ധിത ഉച്ചവിശ്രമം ചൊവ്വാഴ്ച ആരംഭിക്കും. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നുമാസമാണ് നിർബന്ധിത മധ്യാഹ്നവിശ്രമ നിയമം നടപ്പാക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് മൂന്നുമണിവരെ തുറന്നസ്ഥലങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കരുതെന്നാണ് നിയമം.