റാമള്ള: ഇസ്രയേൽ-പലസ്തീൻ സംഘർഷചരിത്രത്തിലെ ഏറ്റവും മോശം കാലത്തിന് നെതന്യാഹു പടിയിറങ്ങുന്നതോടെ അവസാനമായെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായി തിങ്കളാഴ്ച പറഞ്ഞു. എന്നാൽ, പുതിയ സർക്കാർ പലസ്തീനുമായി സമാധാനത്തിനു ശ്രമിക്കുമെന്ന മിഥ്യാധാരണയൊന്നും തങ്ങൾക്കില്ല. പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ കുടിയേറ്റത്തെ പിന്തുണച്ച് പ്രസ്താവന നടത്തിയതിനെ അപലപിക്കുന്നു. പലസ്തീനികളുടെ ഭാവിയും അവകാശങ്ങളും കണക്കിലെടുത്തില്ലെങ്കിൽ പുതിയ സർക്കാരിന് ഭാവിയില്ലെന്നും പലസ്തീൻ അതോറിറ്റി മന്ത്രിസഭായോഗത്തിൽ ഷ്തായി പറഞ്ഞു.