സിങ്കപ്പൂർ സിറ്റി: ഉത്തരകൊറിയൻ ഹാക്കർമാർ 2021-ൽ ഏഴുതവണയെങ്കിലും ക്രിപ്റ്റോ കറൻസി പ്ലാറ്റ്ഫോമുകൾ ആക്രമിച്ചെന്നും ഏകദേശം 2964 കോടി രൂപയ്ക്കു തുല്യമായ ഡിജിറ്റൽ സ്വത്തുക്കൾ തട്ടിയെടുത്തെന്നും റിപ്പോർട്ട്. ലസാറസ് ഗ്രൂപ്പ് എന്ന ഹാക്കിങ് സംഘമാണിതിനുപിന്നിലെന്നു കരുതുന്നു. ബ്ലോക്ക്ചെയിൻ ഡേറ്റാ സ്ഥാപനമായ ചെയ്നനലൈസിസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. സൈബർ കുറ്റകൃത്യങ്ങളിൽ ഉത്തരകൊറിയൻ ഹാക്കർമാർക്ക് ഏറ്റവുംനല്ല കാലമായിരുന്നു 2021 -റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപകസ്ഥാപനങ്ങളെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്.

രാജ്യത്തെ പ്രധാന ഹാക്കിങ് സംഘമാണ് ലസാറസ്. വാനാക്രൈ റാൻസംവെയർ ആക്രമണത്തിലും ലസാറസ് ഗ്രൂപ്പിന് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. രാജ്യത്ത് ഹാക്കിങ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളെല്ലാം ഉത്തരകൊറിയ തുടർച്ചയായി നിഷേധിക്കുകയാണ്.