ദുബായ്: യു.എ.ഇ.യിൽ വെള്ളിയാഴ്ച 3068 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ മരിക്കുകയും 1226 പേർ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആകെ രോഗികൾ 7,99,065 ആണ്. ഇവരിൽ 7,58,031 പേരും രോഗമുക്തി നേടി. ആകെ കോവിഡ് മരണം 2185 ആണ്. നിലവിൽ 38,849 പേർ ചികിത്സയിലുണ്ട്. പുതുതായി 4,24,861 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.