ജനീവ: എലി ലില്ലി ആൻഡ് കമ്പനിയുടെ ആമവാതം ചികിത്സിക്കുന്നതിനുള്ള ബാരിസിറ്റിനിബ് മരുന്നും ഗ്ലാക്സോസ്മിത്‌ക്ലൈൻ കമ്പനിയുടെ മോണോക്ലോണൽ ആന്റിബോഡിയും (ഇന്റെർലുകിൻ-6) കോവിഡ് ചികിത്സയ്ക്കുപയോഗിക്കാൻ ലോകാരോഗ്യസംഘടന അനുമതി നൽകി. മരുന്നുകൾ കോർട്ടികോസ്റ്റെറോയ്ഡിനൊപ്പം ഒരുമിച്ചുപയോഗിക്കുന്നത് രോഗം മൂർച്ഛിക്കുന്നത് തടയുമെന്നാണ് വിദഗ്ധരുടെ ശുപാർശ. 4000 രോഗികളിൽ നടത്തിയ പരീക്ഷണം വിജയിച്ചതിനെത്തുടർന്നാണ് അനുമതിയെന്ന് ബ്രിട്ടിഷ് മെഡിക്കൽ ജേണൽ റിപ്പോർട്ട് ചെയ്തു.