റബാറ്റ്: വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ സർക്കാർ രൂപവത്‌കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ശതകോടീശ്വരനായ മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ, അഖന്നൗഷിനെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. 2007 മുതൽ രാജ്യത്തെ കാർഷികവകുപ്പ് മന്ത്രിയാണ്.

അഖന്നൗഷിൻറെ ആർ.എൻ.ഐ. പാർട്ടി തിരഞ്ഞെടുപ്പിൽ മുൻതൂക്കം നേടിയിരുന്നു. ഫോർബ്സിന്റെ കണക്കുപ്രകാരം 14,705 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

തിരുത്ത്: മൊറോക്കോ വടക്കേ അമേരിക്കൻ രാജ്യമാണെന്ന് കഴിഞ്ഞദിവസം അച്ചടിച്ചുവന്നത് പിശകാണ്.