വാഷിങ്ടൺ/ബ്രസീലിയ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 23.96 കോടി കടന്നു. 48.85 ലക്ഷം പേർ ഇതുവരെ രോഗബാധിതരായി മരിച്ചു. 21.70 കോടിപേർ രോഗമുക്തി നേടി.

ചൊവ്വാഴ്ച 3,92,235 പേർക്ക് രോഗം സ്ഥിരീകരിച്ചു. 6784 പേർ മരിച്ചു. 4.5 കോടി രോഗികളുമായി യു.എസാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 7.3 ലക്ഷം പേർ രോഗികളായി മരിച്ചു. ഇന്ത്യ, ബ്രസീൽ, ബ്രിട്ടൻ, റഷ്യ, തുർക്കി, ഫ്രാൻസ്, ഇറാൻ, അർജന്റീന, സ്പെയിൻ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തു സ്ഥാനങ്ങളിലുള്ളത്.

ലോകത്ത് ഇതുവരെ കോവിഡ് വാക്സിന്റെ 656 കോടി ഡോസുകൾ വിതരണം ചെയ്തു. ലോകജനസംഖ്യയുടെ 47.7 ശതമാനത്തിന് വാക്സിൻ ലഭിച്ചു. 2.1 കോടിപേർക്കാണ് പ്രതിദിനം വാക്സിൻ ലഭിക്കുന്നത്. എന്നാൽ, ദരിദ്രരാജ്യങ്ങളിൽ 2.5 ശതമാനത്തിനുമാത്രമേ വാക്സിൻ ലഭിച്ചിട്ടുള്ളൂ. 84 ശതമാനം പേർക്കും വാക്സിൻ പൂർണമായും ലഭിച്ച യു.എ.ഇ.യാണ് വാക്സിൻ വിതരണത്തിൽ മുന്നിൽ. സ്പെയിൻ (79 ശതമാനം) യുറുഗ്വായ്(75 ശതമാനം) ചിലി(74 ശതമാനം) എന്നിവയാണ് വാക്സിൻ വിതരണത്തിൽ മുന്നിട്ടുനിൽക്കുന്ന മറ്റു രാജ്യങ്ങൾ.