ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. ബൊൽസൊനാരോ നിരീക്ഷണത്തിലാണെന്നും പ്രമുഖ ബ്രസീലിയൻ പത്രമായ ജേണൽ ഒ ഡിയ റിപ്പോർട്ടുചെയ്തു. ഒരാഴ്ചമുമ്പ് ബൊൽസൊനാരോ യു.എസ്. പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടൻ, കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോ എന്നിവർക്കും വെള്ളിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ട്രൂഡോയും 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയുകയാണ്.