അബുജ: ഏഴുമാസത്തോളമായി സാമൂഹികമാധ്യമമായ ട്വിറ്ററിന് ഏർപ്പെടുത്തിവന്ന വിലക്ക് നൈജീരിയൻ സർക്കാർ നീക്കി. വിവാദപരാമർശത്തെത്തുടർന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ അക്കൗണ്ടിന് ട്വിറ്റർ താത്കാലിക വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ജൂണിലാണ് സർക്കാർ രാജ്യത്ത് ട്വിറ്റർ വിലക്കിയത്. എന്നാൽ, വിലക്ക് അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ വിമർശനങ്ങളുയർന്നിരുന്നു. സർക്കാരും ട്വിറ്ററും തമ്മിൽ ഏറെനാൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് വിലക്കുനീങ്ങിയത്.