മിനാതിത്‌ലാൻ (മെക്സിക്കോ): മെക്സിക്കോയിൽ വെള്ളിയാഴ്ച പാർട്ടിക്കിടെ അജ്ഞാതരുടെ വെടിയേറ്റ് 13 പേർ കൊല്ലപ്പെട്ടു. വെരാക്രൂസിലെ മിനാതിത്‍ലാനിലാണ് സംഭവം.

ഒരു കുടുംബത്തിന്റെ ഒത്തുകൂടൽ പാർട്ടിയിലാണ് അക്രമികൾ വെടിവെപ്പുനടത്തിയതെന്ന് പൊതുസുരക്ഷാ മന്ത്രാലയം അറിയിച്ചു. ഏഴുപുരുഷന്മാരും അഞ്ചുസ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല.

13 people shot dead in Mexico