സാൻ ഫ്രാൻസിസ്‌കോ: പേറ്റന്റ് നിയമം ലംഘിച്ചെന്ന പരാതിയിൽ ബഹുരാഷ്ട്രകമ്പനിയായ അപ്പിൾ 3741 കോടിരൂപ (അഞ്ചുകോടി യു.എസ്. ഡോളർ) പിഴയടയ്‌ക്കണമെന്ന് ടെക്സസ് കോടതി. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട അനുമതികൾ നിയന്ത്രിക്കുന്ന കമ്പനിയായ പാൻ ഒപ്‌റ്റിക്സിന്റെ പരാതിയിലാണ് വിധി.
ആപ്പിൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ, ടാബുകൾ, വാച്ചുകൾ എന്നിവയിൽ 4ജി എൽ.ടി.ഇ. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് പ്രതിഫലം നൽകിയിട്ടില്ലെന്നു ചൂണ്ടികാട്ടി 2019 ഫെബ്രുവരിയിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. പലതവണ ലൈസൻസുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടും ആപ്പിൾ നിയമലംഘനം നടത്തുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.
വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് ആപ്പിൾ വ്യക്തമാക്കി. നേരത്തേ പകർപ്പകവകാശം ലംഘിച്ചെന്നു ചൂണ്ടികാട്ടി രണ്ടു കേസുകളിൽ ആപ്പിളിന് ടെക്സസ് കോടതി പിഴയിട്ടിരുന്നു.