ദുബായ്: യു.എ.ഇ.യിൽ ബുധനാഴ്ച പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. അടുത്തിടെ രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവുള്ളതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പുതുതായി 246 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 232 പേർക്കുകൂടി കോവിഡ് ഭേദമായി. ആകെ രോഗികൾ 63,121. അതിൽ 57,193 പേർ രോഗമുക്തിനേടി. 5,661 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രാജ്യത്ത് 72,600 കോവിഡ് പരിശോധനകൾകൂടി നടത്തി. ആകെ മരണം 358.
സൗദി അറേബ്യയിൽ 1,569 പേരിൽക്കൂടി പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തു. 2,151 പേരാണ് രോഗമുക്തി നേടിയത്. രോഗം ബാധിച്ച് 36 പേർകൂടി മരിച്ചു. ആകെ മരണം ഇതോടെ 3,269 ആയി. ആകെ രോഗബാധിതർ 2,93,037 പേരാണ്. ഇതിൽ 2,57,269 പേർ രോഗമുക്തരായി. 32,499 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 1,823 പേരുടെ നില ഗുരുതരമാണ്.
ഖത്തറിൽ 292 പേരിൽകൂടി രോഗം സ്ഥിരീകരിച്ചു. രണ്ട് പേർ മരിച്ചു. 303 പേരാണ് രോഗമുക്തരായത്. ആകെ മരണം 190 ആയി. 4706 പേരിൽ നടത്തിയ പരിശോധനയിലാണ് പുതിയ രോഗബാധ കണ്ടെത്തിയത്. ആകെ രോഗികൾ 1,13,938. അതിൽ 1,10,627 പേർ രോഗമുക്തരായി. 3121 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അതിൽ 75 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഒമാനിൽ 249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം 82,299 ആയി. 352 പേർക്കാണ് രോഗമുക്തി. 77,072 പേർ ഇതുവരെ രോഗമുക്തരായി. ആറ് പേർ മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചുള്ള മരണം 539 ആയി. 467 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അതിൽ 165 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
കുവൈത്തിൽ 692 പേരാണ് പുതുതായി സുഖംപ്രാപിച്ചത്. 717 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. മൂന്ന് പേർകൂടി മരിച്ചതോടെ ആകെ മരണം 489 ആയി. ആകെ രോഗികൾ 73,785. അതിൽ 65,451 പേർ സുഖംപ്രാപിച്ചു. 7,845 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതിൽ 117 പേർ അതിഗുരുതരാവസ്ഥയിലാണ്.
ബഹ്‌റൈനിൽ 295 പേർകൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. 407 പേരിൽകൂടി പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രണ്ടുപേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം ഇതോടെ 165. ആകെ രോഗമുക്തർ 41,504. നിലവിൽ 3135 പേർ ചികിത്സയിലുണ്ട്. അതിൽ 38 പേരുടെ നില ഗുരുതരമാണ്.